Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Vendor

Thrissur

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നു മ​ർ​ദ​നം: പോ​ലീ​സ് കേ​സെ​ടു​ത്ത​ത് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ്

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ന​ട​യി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ത​ട്ടു​ക​ട ത​ക​ർ​ത്ത് ഉ​ട​മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.


ഇ​രു​മ്പു​പൈ​പ്പു​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ഇ​ട​തു​കൈ​യു​ടെ എ​ല്ലു​പൊ​ട്ടി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത് ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം. വ​ട​ക്കേ​ന​ട​യി​ൽ മാ​ഞ്ചി​റ റോ​ഡി​ൽ ഏ​ഴുവ​ർ​ഷ​​മാ​യി മു​ല്ല​പ്പൂ​വും പൂ​ജാ സാ​ധ​ന​ങ്ങ​ളും വി​ല്പ​ന ന​ട​ത്തു​ന്ന ചാ​വ​ക്കാ​ട് തി​രു​വ​ത്ര ചീ​ര​മ്പ​ത്ത് രാ​ജേ​ന്ദ്ര​ൻ(66)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൈ​ക്ക് പ്ലാ​സ്റ്റ​റി​ട്ട രാ​ജേ​ന്ദ്ര​ൻ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.


തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​പ്പാ​ത​യി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​ത് രാ​ജേ​ന്ദ്ര​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു. പി​റ്റേ​ന്ന് ക​ട വി​സ​ർ​ജ്യ​വ​സ്തു​ക്ക​ളാ​ൽ മ​ലി​ന​മാ​ക്കി.


ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് രാ​ജേ​ന്ദ്ര​ൻ പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഇ​രു​മ്പ് പൈ​പ്പു​മാ​യി എ​ത്തി​യ അ​ക്ര​മി മ​ർ​ദി​ക്കു​ന്ന​തും ക​ട ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന​തും തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ലെ നി​രീ​ക്ഷ​ണ​കാ​മ​റ​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​ന്ന​ലെ രാ​ജേ​ന്ദ്ര​നെ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്ത​തി​നു​ശേ​ഷം കേ​സെ​ടു​ത്തു.


സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി​പേ​രാ​ണ് തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

Latest News

Up